Tuesday 2 January 2018

ഇമാം ഗസാലിയും തത്വചിന്താ വിമർശനവും

ഫിലോസഫിക്കെതിരെ സ്വീകരിച്ച ദാർശനിക നിലപാട് അദ്ദേഹം സ്വയം അകപ്പെട്ട ചിന്താ ലോകത്തിന്റെ സംക്ഷിത ചരിത്രം കൂടിയാണ് .ലോകത്ത് നിലനിൽക്കുന്ന മറ്റ് ദൈവശാസ്ത്രങ്ങളുടെ തത്വ രൂപമായിരുന്നില്ല മധ്യകാല ഇസ്ലാമിന്റേത് .ഖുർആൻ ,ഹദീസ് എന്നിവക്ക് പുറമേ നിരവധി ഘടനാ വാദങ്ങളുടെ ഉള്ളടക്കാത്താൽ ബാഹുല്യമായിരുന്നു അതിന്റെ ആന്തരികത.ഈ ദാർശനികാധിനിവേശങ്ങൾ ഇസ്ലാമിക ചിന്താ കർമ്മവ്യവസ്ഥിതിയിൽ മൗലികമായ മറ്റങ്ങൾ വരുത്തുകയും കേവലം മത യുക്തിവാദത്തിലേക്ക് ചുരുക്കുകയും ചെയ്തു.
ഗ്രീക്ക് ഹെലനിക് ഫിലോസഫിക്ക് പുറമേ മെസപ്പെട്ടോമിയ ,ഇൻഡ്യൻ ,പേർഷ്യ തത്വശാസ്ത്രങ്ങളല്ലാം ഹിജ്റ രണ്ടാം നൂറ്റാണ്ടോട് കൂടി മുസ്ലിം ധിഷണയെ ആഴത്തിൽ സ്വാധീനിച്ച് കൊണ്ടിരുന്നു. വിശ്വാസത്തേക്കാളും തത്വചിന്തക്കും ഫിലോസഫി ക്കുമാണ് പ്രാധാന്യം നൽകിയിരുന്നത്. ബഗ്ദാദ് കേന്ദ്രീകരിച്ച് ഗ്രീക്ക് - ഇസ്ലാമിക സമന്വയനിദാനത്തിന് വേണ്ടി ഇഖ്വാനുസ്സ്വഫ എന്ന വിപുലമായ മുസ്ലിം ബുദ്ധിജീവികളുടെ ഒരു കൂട്ടായ്മ തന്നെ രൂപപ്പെട്ടു. റസാലു ഇഖ്വാനുസ്സഫ എന്ന അവരുടെ ചെറു ഗ്രന്ഥത്തിൽ കാണാം.
           “ വിവരക്കേടുകളുടെയും
വഴിപിഴച്ചവരുടെയും കൈകടത്തലുകളാൾ ശരീഅത്ത് മലിനമായിരിക്കുന്നു തത്വശാസ്ത്രത്തിന് മാത്രമേ ഈ മാലിന്യം നീക്കാൻ സാധ്യമാവുകയുള്ളൂ .വിശ്വാസപരമായ എല്ലാ ജ്ഞാനവും നന്മയും പൂർണമായിട്ട് തന്നെ തത്വശാസ്ത്രത്തിൽ അടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ ഗ്രീക്ക് തത്വശാസ്ത്രത്തിന്റെയും മുഹമ്മദീയ ശരീഅത്തിന്റെയും സംയോജനത്തിലൂടെ മാത്രമേ സംമ്പൂർണത കൈവരിക്കാനാവൂ.”
ദാർശനികതയുടെ ഈ വലിയ സ്വാധീനം ഭൗതികശാസ്ത്രത്തിൽ മുന്നേറാൻ മുസ്ലിങ്ങളെ സഹായിച്ചുവെങ്കിലും അടിസ്ഥാന വിശ്വാസങ്ങളിലേക്ക് കൂടിയുള്ള അതിന്റെ പ്രയോഗവൽകരണം, മതനിന്ദയെയും താർക്കിക യുക്തിയെയും  ഇസ്സാമിന്റെ അലങ്കാരമാക്കി .ഗ്രീക്ക് വിജ്ഞാനത്തിനെതിരായി ഒരു വിശ്വാസ പ്രമാണവും നവ ബുദ്ധിജീവികൾക്ക് സ്വീകാര്യമല്ലാത്തത് കൊണ്ട് പലപ്പോഴും ദൈവശാസ്ത്രത്തെ തത്വചിന്തക്കനുസരിച് വ്യാഖ്യാനിച്ചു. ഫുഖആക്കളും മുഅദ്ദിസുകളും അശ്അരി ദൈവ സരണികളുമായി രുന്നു മതത്തിന്റെ ഈ അമിതവൽകരണത്തിന് പ്രതിരോധം തീർത്തിരുത് .പക്ഷേ താത്വികമായ ഒരു ഉള്ളടക്കത്തിൽ നിന്ന് തത്വചിന്തയെ വിശകലനം ചെയ്യാൻ സാധിക്കാതെ വന്നത് അതിന്റെ അപ്രമാതിത്വത്തെ കൂടുതൽ കരുത്താക്കുകയാണ് ചെയ്തത് .ഇമാം ഗസ്സാലി ജീവിച്ച അഞ്ചാം നൂറ്റാണ്ട് ഈ ജീർണതയും ടെ പാരമ്യതയിലായിരുന്നു. അതിനാൽ ജീവിതത്തിന്റെ സമഗ്രതയെയും പരിഷ്കരിക്കുന്ന ജ്ഞാന സിദ്ധാന്തത്തിന്  മാത്രമേ ഈ സ്തംഭനാവസ്ഥയെ മറികടക്കാനാവൂ എന്ന് ഇമാം തിരിച്ചറിഞ്ഞു .

മതമാണോ തത്വചിന്തയാണോ അസ്ഥിതിത്വത്തെ സംബന്ധിക്കുന്ന മാലികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്ന ആത്മ സംഘർശത്തിൽ നിന്നാണ് ഗസാലി(റ) വിന്റെ തത്വശാസ്ത്ര വിമർശനങ്ങൾ ആരംഭിക്കുന്നത്. അദ്ദേഹം രേഖപ്പെടുത്തുന്നു’
                                           
  “ഏതെരുവിജ്ഞാനശാഖയുടെയും
       വക്താക്കൾക്ക് അസംബസം പറ്റിയ തെവിടെയെന്ന് കണ്ടു പിടിക്കണമെങ്കിൽ ഈ വിജ്ഞാാന ശാഖയിൽ കുറ്റമറ്റതായ അവഗാഹം ഉണ്ടാവണം. ഈ രീതി ഇസ്ലാമിക പണ്ഡിതന്മാർ സ്വീകരിച്ചതായി എനിക്കറിയില്ല. അതിനാൽ തത്വചിന്തയുടെ പഠനത്തിന് ഞാൻ കച്ചകെട്ടി ഇറങ്ങി. ഇപ്പോൾ എല്ലാം വ്യക്തം .അവരുടെ സൂത്രവാക്യങ്ങൾ ഞാൻ ക്ര്യത്യമായി തിരിച്ചറിഞ്ഞു.”

ഫാറാബി ,ഇബ്നു സീന തുടങ്ങിയ മുസ്ലിം ദാർശനികർ ഉയർത്തിയ അതിഭൗതികതയിലെ തർക്കഭാസങ്ങളെയാണ് ഗസാലി രൂക്ഷമായി നിരീക്ഷിക്കുന്നത്.
മുൻതഖിൽ രേഖപ്പെടുത്തുന്നു

    “ സോക്രട്ടീസ് ,പ്ലാറ്റേ,      
     മുൻഗാമികളായ ആസ്തിക്യ
     വാദികൾ ഇവരെയല്ലാം      അരിസ്റ്റോട്ടിൽ
    ഖണ്ഡിച്ചു. അവരെ മുഴുവനും
     അവിശ്വാസികളായി
    പരിഗണിക്കാൻ നാം
    നിർബന്ധിതനാവുന്നു .മേൽ
   പറഞ്ഞ ദാർശനികരെ
   പിന്തുടർന്ന ഫാ റാബി ,ഇബനു
    സീന എന്നിവരും
   പിഴച്ചവരാണന്ന് നമ്മൾ
   ചിന്തിക്കേണ്ടിയിരിക്കുന്നു .”

പക്ഷേ യൂറോപ്പ് വാദിക്കുന്നത് പോലെ ഇബ്നു സീന നാസ്തികനായിരുന്നില്ല .(ദൈവത്തോടപ്പം പ്രബഞ്ചവും അനാദിയാണന്നദ്ദേഹം വിശ്വസിച്ചിരുന്നു .അനാദിയായ സൃഷ്ടാവിന്റെ ,അനാദിയായ ദൃഷ്ടാന്തമായിട്ടാണ് അദ്ദേഹം പ്രബഞ്ചത്തെ വീക്ഷിച്ചത് ).ആത്മാവ് ,പരമാത്മാവ് ,സ്ഥലം ,കാലം ,ഉൺമ ,സത്ത തുടങ്ങിയ മൂർത്ത ,അമൂർത്തവ്യവഹാരങ്ങളിലാണ് അന്നത്തെ സംവാദങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് .ഈ സംവാദങ്ങളിലെല്ലാം ഊഹാധിഷ്ഠിത ശാസ്ത്ര തത്വങ്ങൾക്ക് അടിസ്ഥാനപരമായ മതതത്വങ്ങളെ നിരാകരിക്കാൻ മാത്രം ശക്തമല്ലന്നദ്ദേഹം തിരിച്ചറിഞ്ഞു .ചരിത്രപരമായ ഒരു അനിവാര്യതയിൽ ഗസാലി (റ) ചെയ്ത ജ്ഞാനത്തിന്റെ ശുദ്ധവൽകരണം മുസ്ലീം നാഗരികതയിൽ സമ്മിശ്ര ഫലമാണ് ഉണ്ടാക്കിയത് .ഈ വിമർശനങ്ങൾക്കിടയിലും ഇമാം ഗസാലിയോട് യൂറോപ്പ് വിപുലമായിട്ട് തന്നെ  വിധേയപ്പെടുന്നുമുണ്ട്.

Thursday 28 December 2017

ഇമാം ഗസാലിയും ആധുനിക നിരീശ്വരവാദവും

പ്രബഞ്ചത്തിന്റെ മൂർത്ത അമൂർത്ത വ്യവഹാരങ്ങൾ,മൗലിക ഘടന ,ക്രമം,സന്തുലിതത്വം,തുടങ്ങിയവയിലെ വിസ്മയങ്ങൾ സയന്റിസ( ശുദ്ധ ശാസ്ത്ര വാദം) ത്തിന്റെയും നിരീശ്വരതയുടെയും ആന്തരിക ബലമാണന്നത് പോലെ ദൈവാസ്തിക്യത്തിന്റെ ക്ലാസിക്കൽ തെളിവ് കൂടിയാണ്.ശാസ്ത്രത്തിന്റെ പ്രായോഗികത ദൈവശാസ്ത്രവുമായും തത്വചിന്തയുമായി നിരന്തരം ബന്ധപ്പെടുന്നത് കൊണ്ട് ,സായന്റിസം പ്രബഞ്ചത്തിന്റെ മതപരമായ വീക്ഷണത്തെ അട്ടിമറിക്കുന്നത് സൂക്ഷമമായ ചില ആലോചനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ആസ്തിക നാസ്തിക സംവാദങ്ങളിലെ മാലിക ന്യൂനത രണ്ടിനെയും സന്തുലിതമാകുന്ന ഒരു സമന്വയ ശാസ്ത്രം സാധ്യമല്ല എന്നതാണ്. കാരണം  “ബിയോഡ് ദ മോഡേൺ മൈന്റിൽ “ ഹ്യൂസ്റ്റൺ സ്മിത്ത് വാദിക്കുന്നത് പോലെ ‘ സയന്റിസത്തിന് ഒരു ലോകവീക്ഷണം മുന്നോട്ട് വെക്കാൻ സാധ്യമല്ല. സയന്റിസത്തിന്റെ അന്വേഷണ പരിധി കർശനമായി നിയന്ത്രിക്കപ്പെട്ടതാണ്. അഭൗ തികതയുടെ ഉള്ളടക്കത്തിൽ അത് ഒരു് ദരിദ്രമായ ത്വശാസ്ത്രമായി മാറുന്നു. എന്നാൽ ദൈവശാസ്ത്രം കൂടുതലായി സങ്കൽപിക്കുന്നത് അഭൗതികതയിലാണ് താനും.
     ക്രിസ്റ്റഫർ എച്ചൻസ്, റിച്ചാർഡ്‌ ഡോക്കിൻസ് ,സാം ഹാരിസൺ തുടങ്ങിയ നവനാസ്തികർ വാദിക്കുന്നത് പോലെ മതവും ശാസ്ത്രവും വിരുദ്ധ ധ്രുവങ്ങളിലാണെന്ന സങ്കൽപം സൃഷ്ടിക്കുപ്പട്ടത് ജ്ഞാനോദയ ചിന്തയിൽ നിന്നോ നിരീശ്വരതയുടെ വിപുലമായ വികാസത്തിൽ നിന്നോ ആയിരുന്നില്ല .പകരം മധ്യകാല മുസ്ലിം പണ്ഡിതന്മാരിൽ നിന്നായിരുന്നു. മികവൊത്ത ക്രമമെന്ന ഉപമയിലൂടെ പ്രകൃതിയുടെ സന്തുലിതത്വം വിശദീകരിക്കുക എന്നത ഒരാ ധുനിക പ്രതിഭാസമായിരുന്നില്ല. മാർകിസ്റ്റ് സിദ്ധാന്തങ്ങൾ സാമൂഹിക ശാസ്ത്രത്തിന്റെ ഉപ രിക്തമായി പ്രയോഗിക്കുന്നത് പോലെ പ്രബഞ്ചത്തിന്റെ തത്വമീമാംസവുമായി ദൈവശാസ്ത്രത്തിന് അഗാധമായ ബന്ധമുണ്ടായിരുനു. ദൈവത്തിന്റെ അസ്തിത്വം അപ്രമാതിത്വമാക്കാനുള്ള മുസ്ലിം തത്വചിന്തകരുടെ ഗ്രീക്ക് സ്വാധീനവും അതിൽ സംതൃപ്തി വരാത്ത  പണ്ഡിതരും തമ്മിലുള്ള നിരന്തരമായ സംവാദങ്ങളിൽ നിന്നാണ് മത ശാസ്ത്ര സംവാദങ്ങൾ കൂടുതൽ കരുത്താർജിച്ച് തുടങ്ങുന്നത്. മുഅതസലികൾ ,അശ്അരികൾ, മായ സിദ്ധാന്തക്കാർ, ഗൂണ്ഡാർഥ വാദികൾ, അജ്ഞോയ വാദികൾ, യുക്തിവാദികൾ,  തത്വചിന്താ, സൂഫി സരണികൾ എന്നിവയല്ലാം ഘോരമായ സംവാദത്തിലേർപ്പെട്ട് ശബ്ദമുഖരിതമായ ഒരന്തരീക്ഷമായിരുന്നു മധ്യകാല മുസ്ലിം നാഗരികത.ഈ ബഹളങ്ങൾക്കിടയിൽ നിന്ന് വേണം ഇമാം ഗസാലി (റ)ന്റെ തത്വചിന്തയുടെ വർഗീകരണത്തിനെയും മുസ്ലിം നാഗരി കത തകർത്തുവെന്ന ലളിത വായനയും ആലോചിക്കപ്പെടേണ്ടത്.
          1883 ൽ ഏണസ്റ്റ് റൈൻ സർ ബോണിൽ വെച്ച് നടത്തിയ പ്രഭാഷണത്തിലാണ് ഇസ്ലാമിനെ തിരെയുള്ള സയന്റിസത്തിന്റെ അദ്യ വിമർശനം വരുന്നത്. “ ലാ ഇസ്ലാ മേ ലാ സയൻസ് “എന്ന പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച റൈനന്റെ പ്രഭാഷണം ഗസാലി (റ) നെ തിരയും യൂറോ കേന്ദ്രീകൃത ഇസ്സാമിന്റ ലോകവീക്ഷണത്തെയും നീരീക്ഷിക്കുന്നുണ്ട്. ഉള്ളടക്കത്തിൽ ഏറക്കുറെ സമഗ്രമായി പഠനം നടത്തിയ സോളമൻ മുങ്ക് 1844 ൽ തന്നെ ഈ ദിശയിൽ ഗൗരവപര മായ സംവദ മണ്ഡലങ്ങൾ രൂപീകരിച്ചിരുന്നു. അദ്ദേഹം പറയുന്നു.
        “ തത്വചിന്തകരുടെ
          പൊരുത്തക്ക ട് എന്ന
          രചനയിലൂടെ ഒരിക്കലും
          വീണ്ടെടുക്കാനാവാത്ത വിധം
          സംമ്പന്നമായ മുസ്ലിം
          നാഗരികതയെ ഗസാലി
          തകർത്തു”
ഇഗ്നേസ് ഗോൾഡ്‌  ഹൈറിയപ്പോലുള്ള ഉത്തരാധുനിക വിമർശകരിലൂടെ ,മുസ്ലിം നാഗരികതയിൽ ഗസാലി (റ) വിനുണ്ടായിരുന്ന സ്വാധീനവും, ആ സ്വാധീനം ധൈഷണിക ലോകത്ത് നിന്ന് ആത്മീയതയിലേക്ക് മാത്രം ജനങ്ങളെ കേന്ദ്രീകരിച്ചതും നാഗരിക പതനത്തിന് കാരണമായതിനെയും സംബന്ധിച്ചുള്ള പുതിയ വിമർശന ഗവേഷണത്തിന് ഓറിയന്റലിസ്റ്റികൾ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ ഗസാലിയൻ യുക്തി ബോധത്തിലേക്കും ജ്ഞാന സിദ്ധാന്തത്തിലേക്കും സ്വന്തം രചനകളെ മുൻനിറുത്തി ഗവേഷണം നടത്തുമ്പോൾ വിമർശനം കേവലമാണന്ന് ബോധ്യപ്പെടുന്നുണ്ട്. ഇൽമ് ( അറിവ് ) മനുഷ്യ വംശത്തിന്റെ സമഗ്രതയെ സൂചിപ്പിക്കുന്ന പദമായിട്ടാണ് ഇമാം ഗസാലി പ്രയോഗിച്ചതെങ്കിൽ കേവലം ശാസ്ത്രമെന്ന് മാത്രമാണ് യൂറോപ്പ് വിവർത്തനം ചെയ്തത്. ഈ ഒറ്റപ്പെടുത്തലുകളാണ് ഗസാലിയൻ വിമർശനത്തിൽ യൂറോപ്പിന്  അടിസ്ഥാന പിഴവുകൾ സംഭവിക്കാനുളള കാരണം.
          പാശ്ചാത്യധിനിവേശം സംസ്കാരത്തെ എങ്ങനെ വ്യതിചലിപ്പിക്കുന്നുവെന്നത് ഇന്ന് വിപുലമായി ചർച്ച ചെയ്യപ്പെട്ടതാണ്. ഒരു പക്ഷേ അധിനിവേശം കൊണ്ടും ഇംഗീഷ് ആധിപത്യം കൊണ്ടും ഏറ്റവും കൂടുതൽ വിസ്മരിക്കപ്പെട്ടത്
ഇമാം ഗസാലി (റ)നെയായിരിക്കും. യൂറോപ്പ് എന്ത് പറയുന്നു എന്നത് പോലെ പ്രാധാന്യമാണ് എന്ത് മറച്ചുവെക്കുന്നു എന്നതും.ഇബ്നു സീന, ഫാറാബി എന്നിവരെ ലക്ഷ്യം വെച്ച് നടത്തുന്ന വിമർശനങ്ങളിൽ അതിഭൗതിക പരികൽപനയിൽ ദാർശനികർ പുലർത്തുന്ന തർക്കാ ഭാസങ്ങളെയാണ് ഗസാലി വിശദീകരിക്കുന്നത് ഈ ദാർശനിക സിദ്ധാന്തങ്ങളെ യൂറോപ്പ് സ്വീകരിച്ചില്ലങ്കിലും വിമർശനത്തിന്റെ രീതി ശാസ്ത്രം നന്നായി കടമെടുത്തിട്ടുണ്ട്. യൂറോപ്യൻ ജ്ഞാനോദയത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു ഇമ്മാനുവൽ കാന്റൺ "ക്രിട്ടിക് ഓഫ് പ്യൂവർ റീസൺ " പ്രസിദ്ധീകരിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്ക്‌ മുമ്പ് ഗസാലി (റ) തത്വചിന്തയുടെ രീതിശാസ്ത്രത്തിൽ മൗലികമായ സംഭാവന ചെയ്തിട്ടുണ്ട്. തോമസ് അക്വിനാസ്, പാസ്കൽ, ദെ കാർത്ത് അടക്കമുള്ള ലോക ദാർശനികർ ഗസാലിയാൽ സ്വാധീനിക്കപ്പെട്ടവരും വിധേയപ്പെട്ടവരുമാണ്. ഫാറൂഖി, സിയാവുദ്ദിൻ സർദാർ, സഈദ് നൂർസി എന്നിവരപ്പോലെ ശാസ്ത്രത്തെ വർഗീകരിക്കുകയാണ് ഗസാലി (റ) നും ചെയ്തത് .പക്ഷെ ഒന്ന് ആധുനിക ശാസ്ത്രത്തിലും മറ്റേത് ശാസ്ത്രത്തിന്റെ പൂർവ്വാധുനിക, ക്ലാസിക്കൽ കാലത്തിലുമാണന്ന് മാത്രം