പ്രബഞ്ചത്തിന്റെ മൂർത്ത അമൂർത്ത വ്യവഹാരങ്ങൾ,മൗലിക ഘടന ,ക്രമം,സന്തുലിതത്വം,തുടങ്ങിയവയിലെ വിസ്മയങ്ങൾ സയന്റിസ( ശുദ്ധ ശാസ്ത്ര വാദം) ത്തിന്റെയും നിരീശ്വരതയുടെയും ആന്തരിക ബലമാണന്നത് പോലെ ദൈവാസ്തിക്യത്തിന്റെ ക്ലാസിക്കൽ തെളിവ് കൂടിയാണ്.ശാസ്ത്രത്തിന്റെ പ്രായോഗികത ദൈവശാസ്ത്രവുമായും തത്വചിന്തയുമായി നിരന്തരം ബന്ധപ്പെടുന്നത് കൊണ്ട് ,സായന്റിസം പ്രബഞ്ചത്തിന്റെ മതപരമായ വീക്ഷണത്തെ അട്ടിമറിക്കുന്നത് സൂക്ഷമമായ ചില ആലോചനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ആസ്തിക നാസ്തിക സംവാദങ്ങളിലെ മാലിക ന്യൂനത രണ്ടിനെയും സന്തുലിതമാകുന്ന ഒരു സമന്വയ ശാസ്ത്രം സാധ്യമല്ല എന്നതാണ്. കാരണം “ബിയോഡ് ദ മോഡേൺ മൈന്റിൽ “ ഹ്യൂസ്റ്റൺ സ്മിത്ത് വാദിക്കുന്നത് പോലെ ‘ സയന്റിസത്തിന് ഒരു ലോകവീക്ഷണം മുന്നോട്ട് വെക്കാൻ സാധ്യമല്ല. സയന്റിസത്തിന്റെ അന്വേഷണ പരിധി കർശനമായി നിയന്ത്രിക്കപ്പെട്ടതാണ്. അഭൗ തികതയുടെ ഉള്ളടക്കത്തിൽ അത് ഒരു് ദരിദ്രമായ ത്വശാസ്ത്രമായി മാറുന്നു. എന്നാൽ ദൈവശാസ്ത്രം കൂടുതലായി സങ്കൽപിക്കുന്നത് അഭൗതികതയിലാണ് താനും.
ക്രിസ്റ്റഫർ എച്ചൻസ്, റിച്ചാർഡ് ഡോക്കിൻസ് ,സാം ഹാരിസൺ തുടങ്ങിയ നവനാസ്തികർ വാദിക്കുന്നത് പോലെ മതവും ശാസ്ത്രവും വിരുദ്ധ ധ്രുവങ്ങളിലാണെന്ന സങ്കൽപം സൃഷ്ടിക്കുപ്പട്ടത് ജ്ഞാനോദയ ചിന്തയിൽ നിന്നോ നിരീശ്വരതയുടെ വിപുലമായ വികാസത്തിൽ നിന്നോ ആയിരുന്നില്ല .പകരം മധ്യകാല മുസ്ലിം പണ്ഡിതന്മാരിൽ നിന്നായിരുന്നു. മികവൊത്ത ക്രമമെന്ന ഉപമയിലൂടെ പ്രകൃതിയുടെ സന്തുലിതത്വം വിശദീകരിക്കുക എന്നത ഒരാ ധുനിക പ്രതിഭാസമായിരുന്നില്ല. മാർകിസ്റ്റ് സിദ്ധാന്തങ്ങൾ സാമൂഹിക ശാസ്ത്രത്തിന്റെ ഉപ രിക്തമായി പ്രയോഗിക്കുന്നത് പോലെ പ്രബഞ്ചത്തിന്റെ തത്വമീമാംസവുമായി ദൈവശാസ്ത്രത്തിന് അഗാധമായ ബന്ധമുണ്ടായിരുനു. ദൈവത്തിന്റെ അസ്തിത്വം അപ്രമാതിത്വമാക്കാനുള്ള മുസ്ലിം തത്വചിന്തകരുടെ ഗ്രീക്ക് സ്വാധീനവും അതിൽ സംതൃപ്തി വരാത്ത പണ്ഡിതരും തമ്മിലുള്ള നിരന്തരമായ സംവാദങ്ങളിൽ നിന്നാണ് മത ശാസ്ത്ര സംവാദങ്ങൾ കൂടുതൽ കരുത്താർജിച്ച് തുടങ്ങുന്നത്. മുഅതസലികൾ ,അശ്അരികൾ, മായ സിദ്ധാന്തക്കാർ, ഗൂണ്ഡാർഥ വാദികൾ, അജ്ഞോയ വാദികൾ, യുക്തിവാദികൾ, തത്വചിന്താ, സൂഫി സരണികൾ എന്നിവയല്ലാം ഘോരമായ സംവാദത്തിലേർപ്പെട്ട് ശബ്ദമുഖരിതമായ ഒരന്തരീക്ഷമായിരുന്നു മധ്യകാല മുസ്ലിം നാഗരികത.ഈ ബഹളങ്ങൾക്കിടയിൽ നിന്ന് വേണം ഇമാം ഗസാലി (റ)ന്റെ തത്വചിന്തയുടെ വർഗീകരണത്തിനെയും മുസ്ലിം നാഗരി കത തകർത്തുവെന്ന ലളിത വായനയും ആലോചിക്കപ്പെടേണ്ടത്.
1883 ൽ ഏണസ്റ്റ് റൈൻ സർ ബോണിൽ വെച്ച് നടത്തിയ പ്രഭാഷണത്തിലാണ് ഇസ്ലാമിനെ തിരെയുള്ള സയന്റിസത്തിന്റെ അദ്യ വിമർശനം വരുന്നത്. “ ലാ ഇസ്ലാ മേ ലാ സയൻസ് “എന്ന പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച റൈനന്റെ പ്രഭാഷണം ഗസാലി (റ) നെ തിരയും യൂറോ കേന്ദ്രീകൃത ഇസ്സാമിന്റ ലോകവീക്ഷണത്തെയും നീരീക്ഷിക്കുന്നുണ്ട്. ഉള്ളടക്കത്തിൽ ഏറക്കുറെ സമഗ്രമായി പഠനം നടത്തിയ സോളമൻ മുങ്ക് 1844 ൽ തന്നെ ഈ ദിശയിൽ ഗൗരവപര മായ സംവദ മണ്ഡലങ്ങൾ രൂപീകരിച്ചിരുന്നു. അദ്ദേഹം പറയുന്നു.
“ തത്വചിന്തകരുടെ
പൊരുത്തക്ക ട് എന്ന
രചനയിലൂടെ ഒരിക്കലും
വീണ്ടെടുക്കാനാവാത്ത വിധം
സംമ്പന്നമായ മുസ്ലിം
നാഗരികതയെ ഗസാലി
തകർത്തു”
ഇഗ്നേസ് ഗോൾഡ് ഹൈറിയപ്പോലുള്ള ഉത്തരാധുനിക വിമർശകരിലൂടെ ,മുസ്ലിം നാഗരികതയിൽ ഗസാലി (റ) വിനുണ്ടായിരുന്ന സ്വാധീനവും, ആ സ്വാധീനം ധൈഷണിക ലോകത്ത് നിന്ന് ആത്മീയതയിലേക്ക് മാത്രം ജനങ്ങളെ കേന്ദ്രീകരിച്ചതും നാഗരിക പതനത്തിന് കാരണമായതിനെയും സംബന്ധിച്ചുള്ള പുതിയ വിമർശന ഗവേഷണത്തിന് ഓറിയന്റലിസ്റ്റികൾ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ ഗസാലിയൻ യുക്തി ബോധത്തിലേക്കും ജ്ഞാന സിദ്ധാന്തത്തിലേക്കും സ്വന്തം രചനകളെ മുൻനിറുത്തി ഗവേഷണം നടത്തുമ്പോൾ വിമർശനം കേവലമാണന്ന് ബോധ്യപ്പെടുന്നുണ്ട്. ഇൽമ് ( അറിവ് ) മനുഷ്യ വംശത്തിന്റെ സമഗ്രതയെ സൂചിപ്പിക്കുന്ന പദമായിട്ടാണ് ഇമാം ഗസാലി പ്രയോഗിച്ചതെങ്കിൽ കേവലം ശാസ്ത്രമെന്ന് മാത്രമാണ് യൂറോപ്പ് വിവർത്തനം ചെയ്തത്. ഈ ഒറ്റപ്പെടുത്തലുകളാണ് ഗസാലിയൻ വിമർശനത്തിൽ യൂറോപ്പിന് അടിസ്ഥാന പിഴവുകൾ സംഭവിക്കാനുളള കാരണം.
പാശ്ചാത്യധിനിവേശം സംസ്കാരത്തെ എങ്ങനെ വ്യതിചലിപ്പിക്കുന്നുവെന്നത് ഇന്ന് വിപുലമായി ചർച്ച ചെയ്യപ്പെട്ടതാണ്. ഒരു പക്ഷേ അധിനിവേശം കൊണ്ടും ഇംഗീഷ് ആധിപത്യം കൊണ്ടും ഏറ്റവും കൂടുതൽ വിസ്മരിക്കപ്പെട്ടത്
ഇമാം ഗസാലി (റ)നെയായിരിക്കും. യൂറോപ്പ് എന്ത് പറയുന്നു എന്നത് പോലെ പ്രാധാന്യമാണ് എന്ത് മറച്ചുവെക്കുന്നു എന്നതും.ഇബ്നു സീന, ഫാറാബി എന്നിവരെ ലക്ഷ്യം വെച്ച് നടത്തുന്ന വിമർശനങ്ങളിൽ അതിഭൗതിക പരികൽപനയിൽ ദാർശനികർ പുലർത്തുന്ന തർക്കാ ഭാസങ്ങളെയാണ് ഗസാലി വിശദീകരിക്കുന്നത് ഈ ദാർശനിക സിദ്ധാന്തങ്ങളെ യൂറോപ്പ് സ്വീകരിച്ചില്ലങ്കിലും വിമർശനത്തിന്റെ രീതി ശാസ്ത്രം നന്നായി കടമെടുത്തിട്ടുണ്ട്. യൂറോപ്യൻ ജ്ഞാനോദയത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു ഇമ്മാനുവൽ കാന്റൺ "ക്രിട്ടിക് ഓഫ് പ്യൂവർ റീസൺ " പ്രസിദ്ധീകരിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഗസാലി (റ) തത്വചിന്തയുടെ രീതിശാസ്ത്രത്തിൽ മൗലികമായ സംഭാവന ചെയ്തിട്ടുണ്ട്. തോമസ് അക്വിനാസ്, പാസ്കൽ, ദെ കാർത്ത് അടക്കമുള്ള ലോക ദാർശനികർ ഗസാലിയാൽ സ്വാധീനിക്കപ്പെട്ടവരും വിധേയപ്പെട്ടവരുമാണ്. ഫാറൂഖി, സിയാവുദ്ദിൻ സർദാർ, സഈദ് നൂർസി എന്നിവരപ്പോലെ ശാസ്ത്രത്തെ വർഗീകരിക്കുകയാണ് ഗസാലി (റ) നും ചെയ്തത് .പക്ഷെ ഒന്ന് ആധുനിക ശാസ്ത്രത്തിലും മറ്റേത് ശാസ്ത്രത്തിന്റെ പൂർവ്വാധുനിക, ക്ലാസിക്കൽ കാലത്തിലുമാണന്ന് മാത്രം
No comments:
Post a Comment